കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ​ഗോപി മന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ​ഗോപി മന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുണ്ടായേക്കുമെന്നും അതിൽ നടൻ സുരേഷ് ​ഗോപിയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ തമ്മിൽ കൂടിക്കാഴ്ചയിൽ മന്ത്രിസഭ പുനസസംഘടന ചർച്ചയായെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ദരിച്ച് ഐഎഎൻഎസ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേന്ദ്രമന്ത്രിമരിൽ ചിലർക്ക് പാർട്ടി ചുമതലകൾ നൽകാനുള്ള ഉദ്ദേശത്തോടെയാണ് പുനസംഘടന. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തൃശ്ശൂരിൽനിന്നുതന്നെ വീണ്ടും മത്സരിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2024 ലെ- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നത് എന്നാണ് സൂചന. വെല്ലുവിളികളും ഏക സിവിൽ കോഡിനെക്കുറിച്ചുള്ള മോദിയുടെ പരാമർശവും സംസ്ഥാന നേതൃത്വങ്ങളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്നിവയും ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *