കോഴിക്കോട് നഗരത്തില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കലാകായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ.വി. ഉസ്മാന്‍ കോയയുടെ നാമധേയത്തില്‍ റോഡ്. ബലിപെരുന്നാള്‍ ദിനത്തില്‍ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് റോഡിനോട് ചേര്‍ന്നുള്ള റോഡിന്റെ നാമകരണം മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ , കെ.പി.സി.സി അംഗം കെ .പി ബാബു, ആര്‍ ജയന്ത് കുമാര്‍ എം.വി, റംസി ഇസ്മായില്‍ അഡ്വക്കേറ്റ് എം. രാജന്‍, എന്‍.പി നൗഷാദ്, എസ്.വി.അര്‍ശുല്‍ അഹമ്മദ്, പി.പി റഷീദ് എന്നിവര്‍ പസംഗിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഇ.വി ഫിറോസ് സ്വാഗതവും വി.എസ് ഷെരീഫ് നന്ദിയും പറഞ്ഞു.