ഇന്ത്യന്‍ 2 രംഗങ്ങള്‍ ഇഷ്ടപ്പെട്ടു; സംവിധായകന്‍ ശങ്കറിന് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനം നല്‍കി കമല്‍ഹാസന്‍

ഇന്ത്യന്‍ 2 രംഗങ്ങള്‍ ഇഷ്ടപ്പെട്ടു; സംവിധായകന്‍ ശങ്കറിന് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനം നല്‍കി കമല്‍ഹാസന്‍

ലക്ഷങ്ങള്‍ വിലയുള്ള വാച്ച് തമിഴ് സംവിധായകന്‍ ശങ്കറിന് സമ്മാനിച്ച് കമല്‍ഹാസന്‍. ഇന്ത്യന്‍ 2 എന്ന ചിത്രത്തിലെ പ്രധാന പ്പെട്ട ചില രംഗങ്ങള്‍ ഇഷ്ടപ്പെട്ടതോടെയാണ് കമല്‍ഹാസന്‍ ശങ്കറിന് സമ്മാനം നല്‍കിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമലിനെ നായകനാക്കി 1996-ല്‍ ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ പ്രധാനഭാഗങ്ങളുടെയെല്ലാം ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

ഇന്ത്യന്‍ 2 -ന്റെ പ്രധാന ഭാഗങ്ങള്‍ കണ്ടെന്നും, ശങ്കറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ഇത് നിങ്ങളുടെ ഉയരങ്ങളുടെ കൊടുമുടിയാവരുത്. കാരണം, ഇത് നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ്. ഇത് ഉയര്‍ച്ചയായെടുത്ത് അഭിമാനിക്കരുത്. ഒരുപാട് പുതിയ ഉയരങ്ങള്‍ താണ്ടണം. കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനൊപ്പമാണ് ശങ്കറിന് വാച്ച് കയ്യില്‍ കെട്ടി നല്‍കുന്നതിന്റെ ചിത്രവും കമല്‍ പങ്കുവെച്ചത്.

ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പനെറായി ലുമിനോര്‍ വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കമല്‍ ഹാസന് നന്ദിയറിയിച്ച് ശങ്കറും ട്വീറ്റ് ചെയ്തു.

എന്റെ ഹൃദയം നന്ദിയും സന്തോഷവും കൊണ്ട് നിറഞ്ഞിരിക്കുന്നു സര്‍. ഞാന്‍ ഒരിക്കലും എന്റെ ഏറ്റവും മികച്ചത് നല്‍കുന്നത് അവസാനിപ്പിക്കില്ല! നിങ്ങളുടെ പ്രകടനവും സാന്നിധ്യവും സിനിമയ്ക്ക് ഒരു പ്രധാന ഘടകമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. സമ്മാനത്തിന് നന്ദിയെന്നും അതെന്നും വിലമതിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തേയും കമല്‍ഹാസന്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. വിക്രം എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തേ തുടര്‍ന്ന് നടന്‍ സൂര്യക്ക് റോളക്‌സ് വാച്ചും സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറും അദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *