ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും : കെ സുധാകരന്‍

ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും : കെ സുധാകരന്‍

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ല. ഈ ആരോപണവുമായി ബന്ധപ്പെട്ട് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ച് വരെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കുന്നത്. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരന്‍. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവ് സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇവിടുത്തെ പോലീസ് ഇത് അന്വേഷിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *