കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്; വിവാഹമോചന വാർത്തകൾ തള്ളി അസിൻ

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്; വിവാഹമോചന വാർത്തകൾ തള്ളി അസിൻ

വിവാഹമോചന വാര്‍ത്തകള്‍ തള്ളി സിനിമാ താരം അസിൻ. അസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് രാഹുലിനൊപ്പമുള്ള വിവാഹ ചിത്രങ്ങളടക്കം ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം പൂര്‍ണമായി ഡിലീറ്റ് ചെയ്യപ്പെട്ടതോടൊണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളി താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതോടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് വിരാമമായത്.

കുടുംബവുമൊത്ത് താന്‍ ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. 2016-ല്‍ മൈക്രോ മാക്സ് മൊബൈല്‍ ഫോണ്‍ കമ്പനി സഹ സ്ഥാപകന്‍ രാഹുലിനെ വിവാഹം ചെയ്തശേഷം അസിന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം.

പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *