വിദേശ മലയാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം – മേയര്‍ മോഹനന്‍

വിദേശ മലയാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം – മേയര്‍ മോഹനന്‍

കണ്ണൂര്‍: സമ്പദ്ഘടനയെ സാമൂഹിക പരിവര്‍ത്തനം നടത്തി നമ്മുടെ രാജ്യത്തിന്റേയും കേരള സംസ്ഥാനത്തിന്റേയും വികസനങ്ങള്‍ക്ക് സേവനം ചെയ്തവരാണ് പ്രവാസി സമൂഹമെന്നു പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ കണ്ണൂര്‍ ജില്ലാ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മേയര്‍ അഡ്വക്കേറ്റ് ടി.ഒ. മോഹനന്‍ അഭിപ്രായപ്പെട്ടു.
വര്‍ത്തമാന കാലത്തിന്റെ വികസനം സ്ഥായിയായി നിലനില്‍ക്കുന്നത് പ്രവാസികളുടെ അധ്വാനഫലമാണെന്ന് പ്രവാസികളുടെ സംരക്ഷണവും ജീവിത സുരക്ഷിതവും ഉറപ്പാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ നോര്‍ത്ത് ചേംബര്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എയ്‌റോസീസ് ഏവിയേഷന്‍ മാനേജ്‌മെന്റ് കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.പി. ഷാഹുല്‍ ഹമീദ്, ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.

കെ.എന്‍. എ. അമീര്‍, കെ.പി. രാജന്‍ നമ്പ്യാര്‍, പി.എസ്. മോഹനന്‍, രാജേഷ് കിണറ്റിന്‍കര, വളപ്പില്‍ സലാം, ഗംഗാധരന്‍ വണ്ണാരത്ത്, ഷാഹുല്‍ അഴിക്കോട്, ലിജി റോഷന്‍ , അഹമ്മദ് പള്ളിയാളി എന്നിവര്‍ സംസാരിച്ചു. ടി. നാരായണന്‍ സ്വാഗതവും ഷൈനി രാജീവും നന്ദിയും പറഞ്ഞു. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ഷൈനി രാജീവിന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് അസോസിയേഷന്‍ ഏറ്റെടുത്തതായി സംസ്ഥാന ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് പ്രഖ്യാപിക്കുകയും ആദ്യ ഗഡു മേയര്‍ നല്‍കുകയും ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി വി.രാമചന്ദ്രന്‍ (പ്രസിഡണ്ട്), ടി. നാരായണന്‍, ഷൈനി രാജീവ് (വൈസ് പ്രസിഡന്റുമാര്‍), കെ.പി രാജന്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി), ഷാഹുല്‍, അഴിക്കോട്, ഗംഗാധരന്‍ വണ്ണാരത്ത്, ടി.കെ ലത്തീഫ് എന്നിവര്‍ സെക്രട്ടറിമാര്‍, പി.എസ് മോഹന്‍ ട്രഷററായും തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *