കോഴിക്കോട്: കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204 ല്‍ നിന്നും ഒരു വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച ക്ലബിനുള്ള അവാര്‍ഡ് റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയും മികച്ച പ്രസിഡന്റിനുള്ള അവാര്‍ഡ് ജലീല്‍ ഇടത്തിലും അര്‍ഹനായി. സൈബര്‍ സിറ്റിയുടെ അംഗമായ എം.എം ഷാജിയെ ഔട്ട് സ്റ്റാന്റിംഗ് അസിസ്റ്റന്റ് ഗവര്‍ണറായി തിരഞ്ഞെടുത്തു. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് -3204 2022-23 അവാര്‍ഡ് ദാന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് വി.വി നായനാരില്‍ നിന്നും മികച്ച ക്ലബിനും മികച്ച പ്രസിഡന്റിനുമുള്ള അവാര്‍ഡ് ജലീല്‍ ഇടത്തിലും ഏറ്റുവാങ്ങി.
മിംസ് ഹോസ്പിറ്റലുമായി ചേര്‍ന്നുള്ള സ്‌കിന്‍ ബാങ്ക് പദ്ധതിയിലെ പങ്കാളിത്തം, നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീട്, മൂവാറ്റുപുഴ പാര്‍പ്പിടം പദ്ധതി, നിര്‍ധന രോഗികള്‍ക്ക് വേണ്ടി തണല്‍ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷിന്‍ കൈമാറല്‍, ജി ടെകിന്റെ സഹകരണത്തോടെ വുമണ്‍ പവര്‍ – 1000 വനിതകള്‍ക്ക് കംപ്യൂട്ടര്‍ പഠനവും തൊഴിലും നല്‍കല്‍, ഗവ. ബീച്ച് ഹോസ്പിറ്റല്‍ ഗാര്‍ഡനിങ്, കോളനിയില്‍ താമസിക്കുന്ന നിര്‍ധനര്‍ക്ക് കമ്മ്യൂണിറ്റി കിണര്‍ പദ്ധതി തുടങ്ങിയ സൈബര്‍ സിറ്റിയുടെ 125ഓളം പ്രവര്‍ത്തനങ്ങളാണ് മികച്ച ക്ലബ്, മികച്ച പ്രസിഡന്റ് എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്.
റോട്ടറി ഡിസ്ട്രിക്ട് അവാര്‍ഡ് ചെയര്‍മാന്‍ ഡോ. എം. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 78 ക്ലബുകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. 2009 ല്‍ ചാര്‍ട്ടര്‍ പ്രസിഡണ്ട് ടി.സി.അഹമ്മദും, ചാര്‍ട്ടര്‍ സെക്രട്ടറി സന്നാഫ് പാലക്കണ്ടിയും ചേര്‍ന്ന കമ്മിറ്റിയാണ് സൈബര്‍ സിറ്റി രൂപീകരിച്ചത്. ഒന്‍പതാമത് പ്രസിഡന്റായാണ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ 2022-2023 ല്‍ ചുമതലയേല്‍ക്കുന്നത്.
മെറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായ ജലീല്‍ ഇടത്തില്‍, മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. ഭാര്യ: ഷറീന ജലീല്‍. മക്കള്‍ :ഷെല്‍ജ ജലീല്‍, ജസീല്‍ മുഹമ്മദ്.