ബംഗളൂരു: സമൂഹ മാധ്യമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരേ ബംഗളൂരുവില്‍ എഫ്.ഐ.ആര്‍ ബംഗളൂരു ഹൈഗ്രൗണ്ട് പോലിസ് ആണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും പി.സി.സി കമ്മ്യൂണിക്കേഷന്‍ വിഭാഗം ഉപാധ്യക്ഷനുമായ രമേശ് ബാബുവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘രാഗാ ഏക് മൊഹരാ’ എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ രൂപത്തിലാണ് അമിത് മാളവ്യ വിദ്വേഷ പ്രചാരണം നടത്തിയത്.രാഹുല്‍ ഗാന്ധി വിദേശത്തു പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചു എന്ന ആരോപണമായിരുന്നു ട്വീറ്റിന് ആധാരം.
രാഹുല്‍ ഗാന്ധിയെ ഹിന്ദു വിരുദ്ധനായും ന്യൂനപക്ഷ പ്രേമിയായും ചിത്രീകരിക്കുന്ന വീഡിയോയില്‍ അദ്ദേഹത്തെ രാജ്യവിരോധിയായാണ് അടയാളപ്പെടുത്തിയിരുക്കുന്നത്. ഇതിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നെങ്കിലും ട്വീറ്റ് പിന്‍വലിക്കാനോ തയ്യാറായില്ല മാപ്പ് പറയാനോ ബി..െജപി തയ്യാറായിട്ടില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 17 ന് ആയിരുന്നു അമിത് മാളവ്യ സ്വന്തം ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി തവണ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ ട്വീറ്റുകള്‍ പങ്കുവച്ചയാളാണ് അമിത് മാളവ്യ.