മാഹി പാലം പുതുക്കിപണിയണം: ബി.എം.എസ്

മാഹി പാലം പുതുക്കിപണിയണം: ബി.എം.എസ്

ന്യൂമാഹി: ന്യൂമാഹി, മാഹിടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മാഹിപ്പുഴക്ക് പുതിയ പാലം നിര്‍മിക്കണമെന്ന് ബി.എം.എസ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. കാലവര്‍ഷം ആരംഭിച്ചതോടെ മാഹി പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. രോഗികളുമായി പോകുന്ന ആംബുലന്‍സുകളടക്കം ഗതാഗതക്കുരിക്കില്‍പ്പെടുകയാണ്.

ഗുണമേന്മ ഇല്ലാത്ത ഉല്‍പ്പന്നങ്ങളുപയോഗിച്ച് ന്യൂമാഹി ടൗണില്‍ റോഡ് ടാറ് ചെയ്തതിനാല്‍ മാഹിപാലത്തു നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള റോഡില്‍ 200 മീറററോളം സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ഇവിടെ വാഹന അപകടത്തില്‍ പരുക്കേ റ്റിരുന്നു. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെട്ട് ബി.എം.എസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും റോഡിന്റെ അപകടാവസ്ഥ പരിഹരിച്ചിട്ടില്ല.
ന്യൂമാഹി പഞ്ചായത്തിലെ റോഡുകള്‍ അറ്രകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ന്യൂമാഹി പഞ്ചായത്ത് ഭരണസമിതിയുടെ വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ബി.എം.എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ല വൈസ് പ്രസിഡന്റ് സത്യന്‍ ചാലക്കര, ന്യൂമാഹി പ്രസിഡന്റ് വി.വി അനില്‍ കുമാര്‍ , കെ.ശശിധരന്‍ , കെ.രാജന്‍, ടി.ബിജു, കെ.പി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പരിക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ഓട്ടോറിക്ഷ തൊഴിലാളിയുടെ മകള്‍ സമന്വയയെഎം.വേണുഗോപാല്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *