മണിപ്പൂരില്‍ നടക്കുന്ന കലാപവും കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികള്‍: അനു ചാക്കോ

മണിപ്പൂരില്‍ നടക്കുന്ന കലാപവും കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികള്‍: അനു ചാക്കോ

കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന കലാപവും കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികളണെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അതിഗുരുതരമായി തുടരുകയാണെന്നും, 300ലധികം ജനങ്ങളെ കൊലപാതകം ചെയ്ത കലാപത്തിന്റെ പേരില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ അടിയന്തരമായി പുറത്താക്കണമെന്ന് അനു ചാക്കോ ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനു ചാക്കോ.

ദേശീയതലത്തില്‍ ജനതാദള്‍ പരിവാറുകള്‍ ലയിക്കേണ്ടത് മതേതര മുന്നേറ്റത്തിന് അനിവാര്യം ആണെന്നും ഇന്ത്യയിലെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളില്‍ ഇന്ത്യയിലെ വിഘടിച്ചു നില്‍ക്കുന്ന മുഴുവന്‍ സോഷ്യലിസ്റ്റ്- ജനത- ജനതാദള്‍ പാര്‍ട്ടികളും ലയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു. ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യു, ഒഡീഷയില്‍ ബിജു പട്‌നയ്ക്ക് നേതൃത്വം നല്‍കുന്ന ബിജു ജനതാദള്‍, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദാവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി, വിവിധ സംസ്ഥാനങ്ങളിലെ വിഘടിച്ച് നില്‍ക്കുന്ന ജനതാദള്‍ പ്രസ്ഥാനങ്ങള്‍ വി.പി സിംഗിന്റെ കീഴില്‍ ഒറ്റ ജനതാദള്‍ ആയി നിന്ന പോലെ ബി.ജെ.പിയുടെ വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരെ ഇന്ന് ലലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദളില്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് യെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ് കുമാര്‍, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ: പി.പി ജോസഫ്, ആര്‍.ജെ.ഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജോസഫ്, ആര്‍.ജെ.ഡി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ബിനു പഴയചിറ, ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മേടയില്‍ അനില്‍കുമാര്‍, ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ബിറ്റാജ് ജോസഫ്, ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.ഒ കുട്ടപ്പന്‍, ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി മധു ചെമ്പുമുഴി, ആര്‍.ജെ.ഡി കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ്, ആര്‍.ജെ.ഡി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ജോമോന്‍ ജോസഫ്, രാഷ്ട്രീയ കിസാന്‍ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് ടോമി ജോസഫ്, രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയന്‍ ആന്റണി, രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജിഷ വി. നായര്‍, ആര്‍.ജെ.ഡി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ മുലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *