ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

ലഖ്നൗ (യു.പി): ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്. ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് അദ്ദേഹത്തിനുനേരെ വെടിവച്ചതെന്നാണ് വിവരം. ഉത്തർ പ്രദേശിലെ ദേവ്ബന്ദിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ആക്രമണം നടക്കുമ്പോൾ കാറിന്റെ മുൻ സീറ്റിലായിരുന്നു ചന്ദ്രശേഖർ ആസാദ്. കാറിന്റെ മുൻവശത്തെ ഡോറിലും അദ്ദേഹം ഇരുന്ന സീറ്റിലും വെടിയേറ്റിട്ടുണ്ട്. ആസാദിനെ സഹരൺപുരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണെന്നാണ് വിവരം.

ആസാദിന്റെ സഹോദരൻ ഉൾപ്പടെ അഞ്ച് പേർ കാറിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആസാദ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *