കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ (എന്‍.ഐ.ടി.സി) സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് (സി.ഡബ്ല്യു.എസ്.ഇ) സ്‌കൂളുകളിലെയും കോളേജുകളിലെയും പെണ്‍കുട്ടികള്‍ക്കായി ദേശീയതല കോഡിംഗ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
നാഷണല്‍ വുമണ്‍ കോഡിങ് കോംപീറ്റഷന്‍ ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് വിത്ത് എസ്ഡിജിസ് എന്ന പേരിലുള്ള പരിപാടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കോഡിങ് കഴിവുകള്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാനുള്ള അവസരം നല്‍കും. ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനവും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമാണ് നാഷണല്‍ വുമണ്‍ കോഡിങ് കോംപീറ്റഷന്‍ ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് വിത്ത് എസ്ഡിജിസ് എന്ന തലക്കെട്ടിലുള്ള ദേശീയ വനിതാ കോഡിങ് മത്സരത്തിന്റെ പ്രമേയം. കോഡിങിലൂടെ പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളില്‍ പങ്കെടുക്കാനും പരിഹരിക്കാനും പരിപാടി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
ഗുണനിലവാരമുള്ളവിദ്യാഭ്യാസം,ലിംഗസമത്വം,ശുദ്ധജലം,ശുചിത്വം,ഭൂമിയിലെജീവിതം,ദാരിദ്ര്യനിര്‍മാര്‍ജ്ജനം,പട്ടിണിനിര്‍മാര്‍ജ്ജനം എന്നിവഉള്‍പ്പെടെഎസ്ഡിജിയുടെ17ആശയങ്ങളിനിന്നുഏതുവേണമെങ്കിലുംകോഡിങ്ങിനുള്ളവിഷയമായിസ്വീകരിക്കാം.ബുധനാഴ്ചആരംഭിച്ചമത്സരംജൂലൈ31വരെതുടരും.താല്‍പ്പര്യമുള്ളവര്‍ക്ക്https://cwse.nitc.ac.in/എന്നവെബ്സൈറ്റ്സന്ദര്‍ശിച്ച്കോഡിങ്മത്സരത്തില്‍പങ്കെടുക്കാം.