അഗർത്തല: ത്രിപുരയിൽ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിലാണ് സംഭവം. ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണു അപകടത്തിനിടയാക്കിയത്.
അതേസമയം, പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടേയും നില ഗുരുതരമാണ്. മരണപ്പെട്ടവർക്ക് അനുശോചനമറിയിച്ച ത്രിപുര മുഖ്യമന്ത്രി മണിക് സാഹ സംഭസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിൽ വളരെയധികം വേദനയുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കാൻ ആശംസിക്കുന്നു. ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ സർക്കാർ ദുരന്തത്തിനിരയായവർക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ സമൂഹ മാധ്യമങ്ങളിലൂടെ.