ന്യൂയോര്‍ക്ക്: കടലാഴങ്ങളില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ക്ക് വിരാമം. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പര്യവേക്ഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേക്ഷകരുടെ ക്ലബ് അറിയിച്ചു.
111 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1912 ഏപ്രില്‍ 15നാണ് ആദ്യ യാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. 2,224 യാത്രക്കാരില്‍ 1500ഓളം പേര്‍ അപകടത്തില്‍ മരിച്ചു. ടൈറ്റാനിക് സിനിമ ജനപ്രിയമായതോടെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രകളും ആരംഭിച്ചത്.
നിരവധി പര്യവേക്ഷണങ്ങളും യാത്രകളും ടൈറ്റാനിക്കിനെ തേടി അറ്റ്‌ലാന്റിക്കില്‍ നിരവധി പേര്‍ നടത്തി. എന്നാല്‍, ടൈറ്റന്റെ ദുരന്തവാര്‍ത്ത എത്തിയതോടെയാണ് ടൈറ്റാനിക്കിന്റെ പര്യവേക്ഷണങ്ങള്‍ക്ക് വിരാമമിടുന്നതായി പര്യവേക്ഷക സംഘങ്ങള്‍ അറിയിച്ചത്.