ഏക സിവില്‍ കോഡിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക വ്യക്തിനിയമം നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നിയമനിര്‍മാണത്തിന് മുമ്പ് സമഗ്രമായ ചര്‍ച്ച ആവശ്യമാണെന്നും എല്ലാവരുടെയും താല്‍പ്പര്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും എ.എ.പിയുടെ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ട്. വിഷയത്തില്‍ നിയമനിര്‍മാണത്തിന് മുമ്പ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സന്ദീപ് പഥക് പറഞ്ഞു.