ഇന്റർവെലിൽ തിയേറ്ററുകൾ ബാക്കിയുണ്ടാവില്ല; മാമന്നനെ പുകഴ്ത്തി ധനുഷ്

ഇന്റർവെലിൽ തിയേറ്ററുകൾ ബാക്കിയുണ്ടാവില്ല; മാമന്നനെ പുകഴ്ത്തി ധനുഷ്

മാരിസെൽവരാജ് ചിത്രമായ മാമണ്ണന് അഭിനന്ദനങ്ങളുമായി തമിഴ് സൂപ്പർ താരം ധനുഷ്. മാരിസെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണെന്ന് ധനുഷ് ട്വീറ്റ് ചെയ്തു.

“മാരി നിങ്ങൾക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്റ്റാലിനും വിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദിൽ നിന്നും കീർത്തി സുരേഷിൽ നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്റർവെൽ ബ്ലോക്കിൽ തിയേറ്ററുകൾ ബാക്കിയുണ്ടാവില്ല. എ.ആർ.റഹ്മാൻ സാർ, മനോഹരം” ധനുഷ് കുറിച്ചു.

ടീസറും ട്രെയ്ലറും ​ഗാനങ്ങളും ഒരുപോലെ തരം​ഗമായ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ വെള്ളിയാഴ്ച റിലീസ് ആകും. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. എച്ച്‌ ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌.

Share

Leave a Reply

Your email address will not be published. Required fields are marked *