അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന ഹര്‍ജി അടുത്ത മാസം പരിഗണിക്കും: സുപ്രീം കോടതി

അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന ഹര്‍ജി അടുത്ത മാസം പരിഗണിക്കും: സുപ്രീം കോടതി

തമിഴ്നാട്ടിലെ വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. അത്രയും നാള്‍ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോതയാറില്‍ ആരോഗ്യത്തോടെയുള്ള അരിക്കൊമ്പന്റെ വീഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഏതാനും ദിവസമായി കോതയാര്‍ ഡാമിന് സമീപത്തുള്ള കാട്ടില്‍ തുടരുകയാണ് അരിക്കൊമ്പന്‍. ഭക്ഷണവും വെള്ളവും ധാരാളമുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *