ഹരികെയ്ന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി 10ാം വാര്‍ഷികാഘോഷം നടത്തി

ഹരികെയ്ന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി 10ാം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: ഹരികെയ്ന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി 10ാം വാര്‍ഷികാഘോഷം നടത്തി. എസ്.കെ പൊറ്റെക്കാട്ട് ഹാളില്‍വച്ച് നടന്ന ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. ലിബിന്‍ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. കേരള നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് ശിവദാസ് ചേമഞ്ചേരി(പ്രിന്‍സിപ്പാള്‍, പൂക്കാട് കലാലയം), ഡോ.പിയൂഷ് നമ്പൂതിരി (അഡീഷണല്‍ ഡയരക്ടര്‍ സ്റ്റേറ്റ് ടി.ബി സെല്‍), ഡോ. പി.പി പ്രമോദ്കുമാര്‍ (അസിസ്റ്റന്റ് ഡയരക്ടര്‍- കേരള ഹെല്‍ത്ത് സര്‍വീസ്), ഡോ. പി.ഐ മുഹമ്മദ് (ചെയര്‍മാന്‍-ചീഫ് മെഡിക്കല്‍ ഓഫിസര്‍, പി.ഐ ഹോസ്പിറ്റല്‍ നന്മണ്ട, കോഴിക്കോട്), രാജഗോപാല്‍ (സൂപ്രണ്ട്-പാനൂര്‍ മുനിസിപ്പാലിറ്റി), ടി.വി ശ്രീധരന്‍ (സാമൂഹ്യ സേവാ പുരസ്‌കാര ജേതാവ്), കവയിത്രി ഷിനി സിനേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജേഷ് സ്വാഗതവും രമേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കളരി, കരാട്ടെ , മാജിക്ക് എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *