കൊടിയത്തൂര്‍: സ്വഭാവ സംസ്‌കരണമുണ്ടാകുമ്പോഴാണ് അറിവ് പൂര്‍ണമാകുന്നത് എന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍. അലി അബ്ദുല്ല പ്രസ്താവിച്ചു. നേട്ടങ്ങളെ സ്വയം പ്രചോദനമാക്കി മാറ്റി വളരാനും സാമൂഹിക സേവകരായി മാറാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. ജാമിഅ മദീനതുന്നൂര്‍ സയന്‍സ് ക്യാംപസായ കൊടിയത്തൂര്‍ തര്‍ബിയത്ത് അവാര്‍ഡ് നൈറ്റും കരിയര്‍ ഗൈഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅത്തുല്‍ ഹിന്ദ്, കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിന് ജാമിഅ മദീനത്തുനൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി നേതൃത്വം നല്‍കി. കരിയര്‍ ഗൈഡ് സെഷനില്‍ സിജി ചേവായൂര്‍, വെഫി കേരള കരിയര്‍ കൗണ്‍സിലര്‍ ജഅ്ഫര്‍ സാദിഖ് പുളിയക്കോട് സംസാരിച്ചു. സീനിയര്‍ മുദരിസായ നാസര്‍ സഖാഫി അരീക്കോട്, ഇന്‍ചാര്‍ജ് ജുനൈദ് നൂറാനി മോങ്ങം സംബന്ധിച്ചു.