സാക്ഷിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി

സാക്ഷിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി

തൃശൂര്‍: കലാ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാക്ഷിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് എറണാംകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച എട്ടാമത് വാര്‍ഷികാഘോഷ സര്‍ഗ്ഗോല്‍സവ വേദിയില്‍ നിന്ന് 25001 രൂപയും, അവാര്‍ഡും, പ്രശസ്തി പത്രവും മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഏറ്റുവാങ്ങി.
സാംസ്‌ക്കാരിക സമ്മേളനം ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാക്ഷി ചെയര്‍മാന്‍ അനസ് ബി. അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇന്ദിരാദേവി പതാക ഉയര്‍ത്തി. കവികളായ വള്ളത്തോള്‍ രവീന്ദ്രനാഥ്, ജാനമ്മ കുഞ്ഞുണ്ണി, ഡോ: സി.രാവുണ്ണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, കലാഭവന്‍ കെ.എസ്. പ്രസാദ്, ലോക കേരള സഭ മെമ്പര്‍ കബീര്‍ സലാല, കലാഭവന്‍ പ്രസിഡന്റ് ഡോ: ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത്, ഷെരീഫ് ഇബ്രാഹിം എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *