സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാന്‍ ചരിത്രവായന അനിവാര്യം: ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി

സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാന്‍ ചരിത്രവായന അനിവാര്യം: ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്: നന്മകള്‍ നിറഞ്ഞ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാന്‍ ചരിത്ര വായന അനിവാര്യമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ മുന്നോടിയായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ വെച്ച് സംഘടിപ്പിച്ച ‘സഞ്ചാരികളുടെ കോഴിക്കോട്’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ വൈജ്ഞാനിക സമാഹരണത്തിന് വേണ്ടി ഒരുകാലത്ത് തേടിയെത്തിയ നാടായിരുന്നു കോഴിക്കോട്. ഒരുമിച്ചിരുന്ന് വിദ്യ നുകരാന്‍ ഇടമൊരുക്കിയ നാടുകൂടിയാണ് കോഴിക്കോട്. ദേശത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍ ചരിത്ര വയനകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകരായ ഡോ. പി. ശിവദാസന്‍, ഡോ. എം. നിസാര്‍, ഉമൈര്‍ ബുഖാരി ചെറുമുറ്റം സംസാരിച്ചു. അഫ്‌സല്‍ പറമ്പത്ത് സ്വാഗതവും മുജീബ് സുറൈജി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *