കോഴിക്കോട്: ജാമിഅ മദീനത്തുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് നാലാമത് സമ്മിറ്റ് ക്ലോയിസ്റ്റര്‍-4 സമാപിച്ചു. രണ്ടുദിവസമായി നീണ്ടുനിന്ന പരിപാടിയില്‍ വിശ്വാസം, പ്രവര്‍ത്തനം, പഠനം തുടങ്ങിയ സെഷനുകളില്‍ ഇബ്രാഹീം സഖാഫി താത്തൂര്‍, മുജ്തബ നൂറാനി, നജീബ് നൂറാനി, യാസീന്‍ നൂറാനി, മുദസ്സിര്‍ എന്‍.ഐ.ടി കാലിക്കറ്റ് തുടങ്ങിയവര്‍ സംവദിച്ചു. ബൈത്തുല്‍ ഇസ്സ സയന്‍സ് അക്കാദമിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മദീനത്തുന്നൂറിന്റെ എട്ട് സയന്‍സ് ക്യാമ്പസുകളില്‍ നിന്നായി 150 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നീറ്റ്, ജെ.ഇ.ഇ, ജാം എക്‌സാമുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
സമാപന സമ്മേളനം മദീനത്തുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഹാഫിള് ഷകൂര്‍ അഹ്‌സനി പറമ്പില്‍ പീടിക, ഹാഷിര്‍ സഖാഫി കണ്ണൂര്‍, ഉബൈദ് നൂറാനി മുണ്ടക്കുളം, ഉബൈദ് നൂറാനി പടിക്കല്‍, സിനാന്‍ നൂറാനി തുടങ്ങിയവരും പങ്കെടുത്തു. മദീനത്തുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് 2023-24 ലേക്കുള്ള പ്രധാന ഭാരവാഹികളായി ചെയര്‍മാന്‍: ഫൈസലുല്‍ അമീന്‍ (പി.ജി ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ജാമിഅ മദീനതുന്നൂര്‍), കണ്‍വീനര്‍: റഷീദ് മുസ്തഫ (എച്ച്.എന്‍.ബി.ജി.യു, ഉത്തരാഖണ്ഡ്), ഫിനാന്‍സ് സെക്രട്ടറി: അഹ്‌മദ് വാഫി (റബ്ദാന്‍ യൂണിവേഴ്‌സിറ്റി , അബുദാബി) എന്നിവരെ തെരഞ്ഞെടുത്തു.