സമൂഹനന്മയ്ക്കുതകുന്ന രീതിയിലുള്ള നൂതനാശയങ്ങള്‍ യുവതലമുറയില്‍ നിന്ന് ഉണ്ടാവണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) യങ് ഇന്നൊവേഷന്‍ പരിപാടിയായ ഐഡിയ ഫെസ്റ്റ് -2023 ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി വികസിപ്പിച്ചെടുക്കുക എന്നത് കാലം ആവശ്യപ്പെടുന്ന ദൗത്യമാണ്. ആ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുത്താണ് കേരള സര്‍ക്കാര്‍ കെ, ഡിസ്‌കിന് രൂപം നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ് വൈ.ഐ.പി ക്ലബ്ബുമായി ചേര്‍ന്നാണ് എലത്തൂര്‍ നിയോജക മണ്ഡലതല പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളില്‍ നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കുകയാണ് യങ് ഇന്നൊവേഷന്‍ പരിപാടിയിലൂടെ കെ. ഡിസ്‌ക് ലക്ഷ്യമിടുന്നത്. 21 വിഷയങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ പങ്കുവെച്ചത്.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ അധ്യക്ഷത വഹിച്ചു. കെ.ഡിസ്‌ക് ജില്ലാ ഓഫീസര്‍ അനുമരിയ സി.ജെ ആശയ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത പി.കെ, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സി.ആര്‍ സന്തോഷ് സ്വാഗതവും വൈ.ഐ.പി കോഡിനേറ്റര്‍ ധന്യ കൃഷ്ണ നന്ദിയും പറഞ്ഞു.