കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായ വിദ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും വിദ്യയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.