ന്യൂമാഹി: പെരിങ്ങാടിയിലെ മുസ്ലീം എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ വസ്തുക്കള്‍ (ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂള്‍) വഖ്ഫ് നിയമത്തിന്റെയും വഖ്ഫ് ലീസ് റൂള്‍സിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കാതെ കൈമാറുന്നത് തടഞ്ഞു കൊണ്ട്
വഖഫ് ബോര്‍ഡ് ജുഡീഷ്യല്‍ സമിതി ഉത്തരവിട്ടു.
ചെയര്‍മാന്‍ അഡ്വ. ടി.കെ.ഹംസ, അഡ്വ.എം. ഷറഫുദ്ദീന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, എം.സി മായിന്‍ ഹാജി, പ്രൊഫ.കെ.എം.എ റഹീം എന്നിവര്‍ ഉള്‍ക്കൊള്ളുന്ന വഖ്ഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സമിതിയാണ് ഉത്തരവിട്ടത്.
വള്ളിയില്‍ യൂസഫ് മുതല്‍ മുസ്ലീം എജ്യുക്കേഷന്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.കെ.ബഷീര്‍ കൊടുത്ത ഹര്‍ജിയിലാണ്
ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത വസ്തുക്കള്‍ അഭിഭാഷക കമ്മീഷനില്‍ വെച്ച് പരിശോധിക്കാനും കണക്കുകള്‍ ഓഡിറ്റ് ചെയ്യാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.