ലോക ലഹരിവിരുദ്ധ ദിനം: ‘വര്‍ജിക്കാം രാസലഹരി, സ്വീകരിക്കാം ജീവലഹരി’ ഇ ബുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലോക ലഹരിവിരുദ്ധ ദിനം: ‘വര്‍ജിക്കാം രാസലഹരി, സ്വീകരിക്കാം ജീവലഹരി’ ഇ ബുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ഡോ. മിനി നരേന്ദ്രന്‍ രചിച്ച ‘വര്‍ജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവലഹരി ‘എന്ന ‘ഇ ‘ബുക്കിന്റെ പോസ്റ്റര്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത്, റിട്ട. എച്ച്.എം ചന്ദ്രിക അമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. അദിതി. എ. അരുണിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ശാസ്തമംഗലം എന്‍.എസ്.എസ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ശാസ്തമംഗലം മോഹന്‍ അധ്യക്ഷനായി. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രഭാഷണം അസിസ്റ്റന്റ് ജോയിന്‍ കമ്മിഷണര്‍, വിമുക്തി മിഷന്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരനും, കവിയും, വാഗ്മിയുമായ മാറനല്ലൂര്‍ സുധി സ്വാഗതം ആശംസിച്ചു. ഡോ. ശശിഭൂഷണ്‍, ഡോ. രാജേന്ദ്രന്‍ പിള്ള, അഡ്വ. അണിയൂര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യകാരനും കവിയുമായ, കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍, പ്രസിദ്ധ കവയത്രി നിര്‍മ്മല രാജഗോപാല്‍ എന്നിവര്‍ ആശംസയും ലഹരിവിരുദ്ധ പ്രഭാഷണവും നടത്തി. ഡോ. മിനി നരേന്ദ്രന്‍ ‘ഇ ‘ബുക്ക് പോസ്റ്ററിനെക്കുറിച്ചു സംസാരിച്ചു. ശാസ്തമംഗലം ഹാളില്‍ നടന്ന ചടങ്ങില്‍ വേണുഗോപാല്‍ കൃതജ്ഞത പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *