യുവതിക്ക് പിന്നാലെ വടിവാളുമായോടി യുവാവ്; നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു- വീഡിയോ

യുവതിക്ക് പിന്നാലെ വടിവാളുമായോടി യുവാവ്; നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു- വീഡിയോ

പൂനെ: യുവതിക്ക് പിന്നാലെ വിടവാളുമായോടി യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയെ ആക്രമിച്ചത്. സ്കൂട്ടറിൽ മറ്റൊരാളോടൊപ്പം വരികയായിരുന്ന യുവതിയ ത‍ടഞ്ഞു നിർത്തുകയും കൂടെയുണ്ടായിരുന്നയാളേയും യുവതിയെയും വടിവാൾ ഉപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു,യുവതി ഓടുകയും കയ്യിൽ വാളുമായി അക്രമി യുവതിയുടെ പിന്നാലെ ഓടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സമീപത്തുണ്ടായിരുന്നവർ ഇടപെട്ടതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി. യുവാവിനുനേരെ മറ്റുള്ളവർ വസ്തുക്കൾ വലിച്ചെറിഞ്ഞ് പ്രതിരോധിക്കുകയും തുടർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ ശല്യം ചെയ്തിരുന്നയാളാണ് ശാന്തനുവെന്നാണ് വിവരം. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *