തലശ്ശേരി: പ്ലാവില സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ 2023 വര്‍ഷത്തെ പ്ലാവില സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എന്‍.പ്രഭാകരന്‍ ചന്ദ്രശേഖരന്‍ തിക്കോടിയില്‍ നിന്ന് ഏറ്റുവാങ്ങി. സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹരായ വി.ടി മുരളി, എല്‍.വി ഹരികുമാര്‍, പൗര്‍ണമി ശങ്കര്‍ എന്നിവര്‍ക്ക് എന്‍.പ്രഭാകരന്‍ അവാര്‍ഡ് നല്‍കി. തലശ്ശേരി ധര്‍മ്മടം ബീച്ച് ടൂറിസം സെന്ററില്‍ നടന്ന പരിപാടിയില്‍ ഡോ.സോമന്‍ കടലൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.രവീന്ദ്രന്‍, ടി. അനില്‍, എ.ആര്‍ പ്രസാദ്, ടി.കെ സതീശന്‍, ടി.ബാബു. രാധാമണി,അശോകന്‍, അഷ്‌റഫ് പുഴക്കര, ഡോ.എം.ടി ഗീത, വി. ലതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.