ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം, വളരെക്കാലം നീണ്ടുനിൽക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. സാധാരണ ഗതിയിൽ ഷുഗർ എന്ന് അറിയപ്പെടുന്ന ഇത് ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാൻ ഈ 6 ഭക്ഷണങ്ങൾ കഴിക്കാം.
പ്രമേഹം നിയന്ത്രിക്കാൻ ശരിയായ ഭക്ഷണ ക്രമവും ഡോക്ടറുടെ നിർദ്ദേശവും ആവശ്യമാണെങ്കിലും, ശരീരഭാരം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഈ ഭക്ഷണങ്ങളൊന്നും പ്രമേഹ മരുന്നിനോ ചികിത്സകൾക്കോ പകരമല്ല എന്ന് ഓർക്കുക.
പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ.
1. നെല്ലിക്ക: മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ക്രോമിയം എന്ന ധാതു ശരീരത്തെ ഇൻസുലിനോട് കൂടുതൽ പ്രതികരിക്കുകയും സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും വിറ്റാമിൻ സിയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഇത് പാൻക്രിയാസിന്റെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു,
2. വേപ്പില: ഗ്ലൂക്കോസിഡേസ് പോലുള്ള കുടലിലുള്ള പ്രധാന എൻസൈമുകളെ തടയുന്നതിലൂടെയും വേപ്പ് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കും. വേപ്പ് ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുന്നു, ഇത് മികച്ച ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായിക്കുന്നു. വേപ്പ് ജ്യൂസാക്കി കുടിക്കാവുന്നതാണ്.
3. ഞാവൽ പഴം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജാംബോളിൻ എന്ന സംയുക്തം അടങ്ങിയ ഒരു പഴമാണ് ഞാവൽ. കുറഞ്ഞ ഗ്ലൈസെമിക് അടങ്ങിയ ഫലമായ ഞാവൽ പഴം, രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവിനെ തടയുകയും ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,’
4. കയ്പക്ക: ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് കയ്പക്ക് സാധിക്കുന്നു. ഇത് ഊർജ്ജത്തിനായി കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ എത്തിക്കാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പോല പ്രവർത്തിക്കുന്ന ചരാന്റിൻ, പോളിപെപ്‌റ്റൈഡ്-പി തുടങ്ങിയ പ്രമേഹ വിരുദ്ധ പദാർത്ഥങ്ങൾ കയ്പക്കയിൽ അടങ്ങിയിട്ടുണ്ട്,
5. ഫ്‌ളാക്‌സ് സീഡുകൾ: നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഫ്‌ളാക്‌സ് സീഡുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും അവ സഹായിച്ചേക്കാം.