മാഹി: പള്ളൂര്‍ നഴ്‌സസ് ക്വാര്‍ട്ടേഴ്‌സ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നിന്നും കേയ്യോട്ടു തെരു റോഡിലേക്കു പോവുന്ന നഴ്‌സസ് ക്വാര്‍ട്ടേഴ്‌സിന്റ റോഡിലൂടെയുള്ള യാത്രയാണ് ദുഃസഹമായിരിക്കുന്നത്. ഇതിലൂടെയുള്ള കാല്‍നടയാത്ര പോലും ദുരിതപൂര്‍ണമായിരിക്കുകയാണ്. ചെറിയ മഴ തുടങ്ങിയപ്പോള്‍ തന്നെ ഇവിടെ ചളിയും മലിനജലവും കെട്ടി കിടക്കുകയാണ്. ഈ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ അവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം അവശ്യപ്പെടുകയാണ്.