നോര്‍ക്ക ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ് ” 2023: നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷണര്‍മാര്‍ക്കും യു.കെയില്‍ അവസരങ്ങള്‍

നോര്‍ക്ക ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ് ” 2023: നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷണര്‍മാര്‍ക്കും യു.കെയില്‍ അവസരങ്ങള്‍

നോര്‍ക്ക ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ് ” 2023: നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷണര്‍മാര്‍ക്കും യു.കെയില്‍ അവസരങ്ങള്‍

കൊച്ചി: ആരോഗ്യമേഖലയിലെ പ്രൊഫണലുകള്‍ക്കായി നോര്‍ക്ക റൂട്ട്‌സും യുണൈറ്റഡ് കിങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷണര്‍മാര്‍ക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി സാധ്യമാണ്. ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്‌കോറുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS/ OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും 6 മാസത്തിനകം IELTS/ OET പാസാവേണ്ടതുമാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ, IELTS/ OET സ്‌കോര്‍, ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ ലെറ്റര്‍, അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്, നഴ്‌സിംഗ് രജിസ്ട്രേഷന്‍ എന്നിവ സഹിതം അപേക്ഷിക്കുക. ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്‌സ് തസ്തികയിലേക്ക് (ബി.എസ്‌സി) കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും തീയറ്റര്‍ നഴ്‌സ് (ബി.എസ്‌സി) കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് (ബി.എസ്‌സി) നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞു സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

മിഡ്‌വൈഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് ഡിപ്ലോമ 2 വര്‍ഷത്തിനകം പൂര്‍ത്തിയായവരാണെങ്കില്‍ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1 വര്‍ഷം മിഡ്‌വൈഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.
ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷണര്‍മാര്‍ക്കും (ODP) അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് അല്ലെങ്കില്‍ BSc അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *