ന്യൂമാഹി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള അങ്ങേമുറ്റത്ത് ‘ഫഹീമ’ല്‍ താമസിക്കുന്ന മാഹി മഞ്ചക്കല്‍ വട്ടക്കാരി കൈതാല്‍ വി.കെ. മുഹമ്മദ് (65) നിര്യാതനായി. തലശ്ശേരി എല്‍ഡേഴ്‌സ് ഫോറം പ്രസിഡണ്ട് ടി.കെ യൂസഫിന്റെ മകളുടെ ഭര്‍ത്താവാണ്. പരേതരായ മാഹി മയലക്കര അബുബക്കറിന്റെയും വട്ടക്കാരി കൈതാല്‍ പാത്തൂട്ടിയുടേയും മകനാണ്.
ഭാര്യ: നസറിന്‍ അങ്ങേമുറ്റത്ത് (പെരിങ്ങാടി). മക്കള്‍: ഫഹിമ (ഷാര്‍ജ), ഫഹദ് (ഷാര്‍ജ), ഫറ (ഷാര്‍ജ). മരുമക്കള്‍: ബാസിന്‍ ബഷീര്‍ (ഷാര്‍ജ), സഫ്‌വാന പെരിങ്ങത്തൂര്‍ (ഷാര്‍ജ). സഹോദരങ്ങള്‍: ഹമീദ്, ഷംസുദ്ദീന്‍, സിറാജ്, ബീബി, ഫൗസിയ, സറീന.