നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?; സ്‌കോളിയോ സൗജന്യ സ്‌കോളിയോസിസ് നിര്‍ണ്ണയ ക്യാംപിന് ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?; സ്‌കോളിയോ സൗജന്യ സ്‌കോളിയോസിസ് നിര്‍ണ്ണയ ക്യാംപിന് ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം

സ്‌കോളിയോസിസിന്റെ സാധ്യതകള്‍ തള്ളിക്കളയല്ലേ!

കോഴിക്കോട്: ലോക സ്‌കോളിയോസിസ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ കുട്ടികള്‍ക്കായി സൗജന്യ സ്‌കോളിയോസിസ് നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. ജൂണ്‍ 26 മുതല്‍ ജൂലൈ 6 വരെയാണ് രജിസ്‌ട്രേഷന്‍ ലഭ്യമാകുക. കുട്ടികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയില്‍ മറ്റനേകം രോഗങ്ങള്‍ക്ക് കാരണമാകുന്നതുമായ സ്‌കോളിയോസിസ് രോഗം, ആരംഭദശയില്‍ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ മെഡിക്കല്‍ ക്യാംപ് പ്രയോജനപ്പെടുത്താവുന്നതാണ്.
ചെറിയ വളവുകള്‍ക്ക് ഫിസിയോതെറാപ്പി ഒബ്സര്‍വേഷന്‍ & ബെല്‍റ്റ് ചികിത്സ വേണ്ടി വരും. വളരെ വലിയ വളവുള്ളവര്‍ക്ക് സ്‌കോളിയോസിസ് ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെടുകയാണെങ്കില്‍ ‘കൂടെ 2023’ പദ്ധതി പ്രകാരം 18 വയസില്‍ താഴെയുള്ള നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് പൂര്‍ണ സൗജന്യമായും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കു സൗജന്യ നിരക്കിലും ലഭ്യമാക്കുന്നതിന് സാധിക്കും.
ക്യാംപില്‍ ഉത്തരകേരളത്തിലെ ഏറ്റവും മികച്ച ന്യൂറോ സ്‌പൈന്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിളിക്കേണ്ട നമ്പര്‍- 9562440088, 7591968000.

 

Share

Leave a Reply

Your email address will not be published. Required fields are marked *