നാദാപുരത്ത് കുടുംബശ്രീ സര്‍ഗ്ഗ പ്രതിഭകള്‍ക്ക് ആദരവ് നല്‍കി

നാദാപുരത്ത് കുടുംബശ്രീ സര്‍ഗ്ഗ പ്രതിഭകള്‍ക്ക് ആദരവ് നല്‍കി

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന ജില്ലാ താലൂക്ക് കുടുംബശ്രീ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഗ പ്രതിഭകള്‍ക്ക് 424 അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ആദരവ് നല്‍കി. സംസ്ഥാന മത്സരത്തില്‍ മികച്ച വിജയം നേടിയ മോണോ ആക്ടില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ വിദ്യാലിനേഷ്, ഗ്രീഷ്മ, സിജിന മനോജ് എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി മൊമന്റോ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനിധ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, അക്കൗണ്ടന്റ് കെ. സിനിഷ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രോല്‍സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *