താന്‍ പൂര്‍ണ ആരോഗ്യവാനാണ്; മരിച്ചെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി നടന്‍ ടി.എസ് രാജു

താന്‍ പൂര്‍ണ ആരോഗ്യവാനാണ്; മരിച്ചെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി നടന്‍ ടി.എസ് രാജു

താന്‍ മരിച്ചെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും തള്ളി സിനിമാ,നാടക, സീരിയല്‍ നടന്‍ ടി.എസ് രാജു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണ കൊണ്ടാകാം ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും ടി.എസ് രാജു പറഞ്ഞു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റ് ഇട്ടതില്‍ നടന്‍ അജു വര്‍ഗീസ് വിളിച്ച് മാപ്പ് പറഞ്ഞതായും ടി.എസ് രാജു അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ മുതലാണ് ടി.എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. വാര്‍ത്ത വ്യാജമാണെന്ന് കാണിച്ച് നടന്‍മാരായ കിഷോര്‍ സത്യ, ദിനേശ് പണിക്കര്‍ എന്നിവര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *