തലശ്ശേരി: ജീവിത വിജയം യാഥാര്‍ത്ഥ്യമാക്കുന്നതിന് മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിനായിരിക്കണം വളര്‍ന്നുവരുന്ന യുവതീ യുവാക്കളും വിദ്യാര്‍ത്ഥി സമൂഹവും പ്രവര്‍ത്തിക്കേണ്ടതെന്നും തലശ്ശേരി ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം, കേരളാ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, തലശ്ശേരി വെറ്ററന്‍സ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ (ഫ്‌ളാഷ് ബാക്ക്), എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍, ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തലശ്ശേരി സന്ദേശ് ഭവനില്‍ ലഹരി വിരുദ്ധ പ്രചാരണ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 മുതല്‍ ഒരു മാസക്കാലമായി സംഘടിപ്പിച്ചു വന്ന വിവിധപരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
തലശ്ശേരി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.എം.ജമുനാ റാണി ടീച്ചര്‍ മുഖ്യാതിഥിയായി. കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ ഫാദര്‍ ആന്റണി മുതുകുന്നേല്‍, സി.ഡബ്ല്യു.സി അംഗം ഫാദര്‍ ബെന്നി നിരപ്പേല്‍, ഹെന്റി ആന്റണി, മുഹമ്മദ്‌റാഫി ഫൗണ്ടേഷന്‍ സെക്രട്ടറി നാസ്സര്‍ ലേമിര്‍, തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുല്‍ദാസ് എഴുത്തുകാരന്‍ പ്രേമാനന്ദ് ചമ്പാട്, കണ്‍സോര്‍ഷ്യം സെക്രട്ടറി ടി.എം ദിലീപ് കുമാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. നീതു എന്നിവര്‍ സംസാരിച്ചു. ഉത്തര മേഖലാ എക്‌സൈസ് മുന്‍ ജോയിന്റ് കമ്മീഷണറും മലബാര്‍ കാന്‍സര്‍ സെന്റര്‍ വിജിലന്‍സ് ഓഫീസറുമായ പി.കെ സുരേഷ് സ്വാഗതവും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി മേജര്‍ പി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എന്‍.ടി.ടി.എഫ്, ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ കലാപരിപാടികളും അരങ്ങേറി.