കലാപ കലുഷിത മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ​ഗാന്ധി

കലാപ കലുഷിത മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ​ഗാന്ധി

ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജൂൺ 29, 30 ദിവസങ്ങളിലാണ് രാഹുൽ മണിപ്പുർ സന്ദർശിക്കുക. സമാധാനം തിരികെ കൊണ്ടുവരാൻ സ്‌നേഹസ്പർശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദർശനത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചു.

ദുരതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തുന്ന രാഹുൽ ഇംഫാലിലേയും ചുരാചന്ദ്പുരിലേയും പൗരസമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

‘രണ്ട് മാസത്തോളമായി മണിപ്പുർ കത്തുകയാണ്. അവിടുത്തെ സമൂഹത്തിന് സംഘട്ടനത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ കഴിയുന്ന ഒരു രോഗശാന്തി സ്പർശം അത്യന്തം ആവശ്യമാണ്. ഇതൊരു മാനുഷിക ദുരന്തമാണ്. വെറുപ്പ് പടർത്തുകയല്ല, സ്‌നേഹം പകരുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം’ – കെ.സി.വേണുഗോപാൽ ട്വീറ്റ് ചെയ്തു.

സംവരണത്തെച്ചൊല്ലി മെയ്ത്തി-കുക്കി വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷമാണ് മെയ് മൂന്നിന് മണിപ്പുരിൽ കലാപമായി പരിണമിച്ചത്. കലാപത്തിൽ 131 പേർക്ക് ജീവൻ നഷ്ടമായതായാണ് സർക്കാർ പുറത്തുവിട്ട കണക്ക്.

Share

Leave a Reply

Your email address will not be published. Required fields are marked *