ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ അറിയേണ്ടേ.. ?

ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ അറിയേണ്ടേ.. ?

ഈന്തപ്പഴത്തിന് ഗുണങ്ങൾ നിരവധിയാണ്. സെലിനിയം, കോപ്പർ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ മികച്ച ഉറവിടമാണ് ഇവ. ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത മധുരം അടങ്ങിയ ഈന്തപ്പഴം പെട്ടെന്ന് തന്നെ എനർജി ലെവൽ കൂട്ടും. അതുകൊണ്ട് തന്നെ മൂന്നോ നാലോ എണ്ണം കഴിച്ചാൽ തന്നെ വിശപ്പ് തത്ക്കാലത്തേക്ക് നിയന്ത്രിക്കാൻ സാധിക്കും. ഈന്തപ്പഴം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ബി-കോംപ്ലക്‌സും കരോട്ടിനോയിഡുകളും ഫിനോളിക്‌സും ഉൾപ്പെടെ ആവശ്യമായ ആന്റിഓക്സിഡന്റുകളും പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴത്തിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ ചുവടെ:

1. ദഹനത്തെ സഹായിക്കുന്നു: ഈന്തപ്പഴം നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് ദഹനത്തെ സഹായിക്കുന്നു.
2. ഹൃദയാരോഗ്യം: ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
3. എല്ലുകളുടെ ആരോഗ്യം: എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യവും മഗ്‌നീഷ്യവും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: ഈന്തപ്പഴം കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
5. തലച്ചോറിന്റെ ആരോഗ്യം: ഫിനോളിക് ആസിഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് ഈന്തപ്പഴം, തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും.

പ്രമേഹരോഗികൾക്ക് ഈന്തപ്പഴം കഴിക്കാമോ?

പ്രമേഹരോഗികൾക്ക് ഈന്തപ്പഴം മിതമായ അളവിൽ കഴിക്കാം. എങ്കിലും പ്രതിദിനം 1-2 ഈന്തപ്പഴം വരെ എന്ന് പരിമിതപ്പെടുത്തുന്നതാണ് ഉചിതം.

ശ്രദ്ധിക്കുക ! ഈന്തപ്പഴത്തിന്റെ പൊതുവിലുള്ള ആരോ​ഗ്യ​ഗുണങ്ങളാണിവ. എങ്കിലും ആരോ​ഗ്യ വിദ​ഗ്ദരുടെ നിർദേശങ്ങൾക്ക് മുൻ​ഗണന നൽകി വേണം ഭക്ഷണം ക്രമീകരിക്കാൻ.

Share

Leave a Reply

Your email address will not be published. Required fields are marked *