കോഴിക്കോട്: ഐ.ടി.ഐ, പോളി, ബിടെക് കഴിഞ്ഞവര്‍ക്കും പ്ലസ് ടു, ഡിഗ്രിക്ക് ശേഷം ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനീയറിങ് പഠിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പിനാക്കിള്‍ ടെക്‌സനോളജീസ് അപേക്ഷ ക്ഷണിച്ചതായി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ എന്നീ ട്രേഡുകള്‍ സംയോജിപ്പിച്ചാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് വിവിധ കമ്പനികളില്‍ മള്‍ട്ടി സ്‌കില്‍ഡ് എന്‍ജിനീയര്‍ ആവാന്‍ ഉള്ള അവസരമാണ് പിനാക്കിള്‍ ടെക്‌നോളജീസ് ഒരുക്കിയിട്ടുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷക്കാലമാണ് കോഴ്‌സിന്റെ കാലാവധി. എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസിളവുകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847601732, 9108265658, 9995019115.
വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌നിക്കല്‍ ഹെഡ് മുരളീധരന്‍ ടി.കെ സെന്റര്‍ ഡയറക്ടര്‍ നൗഫല്‍ നാലകത്ത് എന്നിവര്‍ പങ്കെടുത്തു.