തിരുവനന്തപുരം: സേഫ് കേരള പദ്ധതിയില്‍ ലാപ്‌ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാങ്ങിയതിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലാപ്‌ടോപ്പുകള്‍ വാങ്ങിയത് മൂന്ന് ഇരട്ടിയില്‍ അധികം വിലയ്ക്കാണ്. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു കാര്യവുമില്ലാതെ കെ.സുധാകരനെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. നിശബ്ദരാക്കാം എന്ന് കരുതേണ്ട. അഴിമതികള്‍ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരനെതിരായ കേസിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ ആണെന്ന ആരോപണം സി.പി.എം തെളിയിക്കട്ടെ. അങ്ങനെ സി.പി.എം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകള്‍ ഉണ്ടെങ്കില്‍ അതും പുറത്തുവരട്ടെ. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയെന്നും ചെന്നിത്തല പറഞ്ഞു.