സുരേഷ് ​ഗോപി വീണ്ടും കറുത്ത കോട്ടണിയുന്നു; ജെ.എസ്.കെ ടീസർ പുറത്തിറങ്ങി

സുരേഷ് ​ഗോപി വീണ്ടും കറുത്ത കോട്ടണിയുന്നു; ജെ.എസ്.കെ ടീസർ പുറത്തിറങ്ങി

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ജെഎസ്കെ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി ഒരു അഭിഭാഷകനായി എത്തുന്ന ഈ ചിത്രം സുരേഷ് ​ഗോപിയുടെ 255-ാമത് സിനിമയാണ്. ജെ എസ് കെയുടെ ചിത്രികരണം നടന്നു വരുകയാണ്.

കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് – വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ്.

Share

Leave a Reply

Your email address will not be published. Required fields are marked *