ശരീരഭാരം കുറച്ച് നല്ല ഷേപ്പിൽ നടക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഏറ്റവും ആരോഗ്യകരവും ഇത്തരത്തിൽ ഫിറ്റായി ഇരിക്കുന്നത് തന്നെയാണ്.
ശരീരഭാരം കുറച്ച് ഷേപ്പായി ഇരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രോട്ടീൻ സമൃദ്ധമായ ഈ 4 ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറ് നിറഞ്ഞ പോലെ തോന്നും. ഇത് വഴി കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഇത് നിങ്ങളുടെ കൂടുതൽ കലോറി ശരീരത്തിലെത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിക്ക് നിത്യേനെ ലഭിക്കുന്ന കലോറിയുടെ 25-30 ശതമാനം പ്രോട്ടീൻ ഭക്ഷണത്തിൽ നിന്നായിരിക്കണം. കൂടാതെ, പ്രോട്ടീന്റെ കാര്യം വരുമ്പോൾ, പെട്ടന്ന് ശരീരഭാരം കുറയ്ക്കാൻ ലീൻ പ്രോട്ടീൻ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
എന്താണ് ലീൻ പ്രോട്ടീൻ?
പൂരിത കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്റെ ഉറവിടമാണ് ലീൻ പ്രോട്ടീൻ. ഇതിൽ കലോറിയും കുറവാണ്. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ലീൻ പ്രോട്ടീൻ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലീൻ പ്രോട്ടീന്റെ 4 ഉറവിടങ്ങൾ ഇതാ.
മുട്ടകൾ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കും.
കൂടാതെ, പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ്. ആരോഗ്യകരവും ഉയർന്ന പ്രോട്ടീനും ഉള്ള പ്രഭാതഭക്ഷണം കഴിക്കുന്നത് പിന്നീട് ദിവസത്തിലെ വിശപ്പിന് ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ട് മറ്റ് തൈരിനെ അപേക്ഷിച്ച് കൂടുതൽ കട്ടിയുള്ളതാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ തൈര് പ്രഭാതഭക്ഷണമായി കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പുളി കുറവായിരിക്കും ഇവയ്ക്ക. ഒരു കപ്പ് ഗ്രീക്ക് യോഗർട്ടിൽ 15-20 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഗ്രാനോള, ബെറീസ്, ചിയ സീഡ്, വാഴപ്പഴം, പരിപ്പ്, പ്രോട്ടീൻ പൗഡർ എന്നിവയുമായി ചേർത്തും ഗ്രീക്ക് യോഗർട്ട് കഴിക്കാം.
ചിക്കൻ
ചിക്കൻ പ്രോട്ടീന്റെ ഉറവിടങ്ങളിലൊന്നാണ്. ചിക്കനിൽ ഭൂരിഭാഗവും പ്രോട്ടീനാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ചിക്കൻ ഇനം തൊലിയില്ലാത്ത, എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് ആണ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റ് ഏകദേശം 31 ഗ്രാം പ്രോട്ടീനും 165 കലോറിയും നൽകുന്നു. ഗ്രില്ല് ചെയ്യുന്നതാണ് ചിക്കൻ പാചകം ചെയ്യാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗ്ഗം. വറുത്തതോ പ്രോസസ് ചെയ്തതോ ആയ ചിക്കൻ കഴിക്കുന്നത് ഒഴിവാക്കുക.
സാൽമൺ
സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ധാരാളം പ്രോട്ടീനും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടം കൂടിയാണ് സാൽമൺ. ഇവ നിങ്ങളുടെ രോഗപ്രതിരോധത്തിനും ദഹനത്തിനും സഹായിക്കുന്നു.