ലൈഫ് പദ്ധതി ജനകീയ പ്രസ്ഥാനമാക്കി  വളർത്തണം : സ്പീക്കർ

ലൈഫ് പദ്ധതി ജനകീയ പ്രസ്ഥാനമാക്കി വളർത്തണം : സ്പീക്കർ

തലശ്ശേരി : മുന്‍കൈയോടെ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കതിരൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 25 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മാത്രം ലൈഫിന്റെ സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. മറ്റ് മിഷനുകളില്‍ ഉണ്ടായത്ര ജനപങ്കാളിത്തം ലൈഫ് പദ്ധതിയില്‍ ഉണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ ഇത് സാധ്യമാക്കാനാകുമെന്നും സ്പീക്കര്‍ പറഞ്ഞു.

കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. സനില്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥ എം. വി. ലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില. പി. രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സാവിത്രി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി പവിത്രന്‍, പൊന്ന്യം കൃഷ്ണന്‍, ബഷീര്‍ ചെറിയാണ്ടി, കെ.വി രജീഷ്, സെക്രട്ടറി മുന്ന പി. സദാനന്ദ്, അസി. സെക്രട്ടറി ജി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *