കോഴിക്കോട്: മദ്യവും മയക്കുമരുന്നുകളും സമാധാനജീവിതം തകര്‍ക്കുമ്പോള്‍ ലഹരി വ്യാപനം നടത്തുന്ന സര്‍ക്കാര്‍ അതില്‍ നിന്ന് പിന്തിരിയുകയും സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് പദ്ധതി തയ്യാറാക്കുകയും വേണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ടി.എം രവീന്ദ്രന്‍ പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ മദ്യനിരോന സമിതി മാനാഞ്ചിറക്ക് സമീപം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ലഹരി ഹബ് ആക്കി മാറ്റരുത് എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് വി.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സമിതി പ്രസിഡന്റ് പ്രൊഫ. ഒ.ജെ ചിന്നമ്മ, കെ.സി.ബി.സി മദ്യനിരോധന സമിതി കണ്‍വീനര്‍ ആന്റണി ചാവറ, ജില്ലാ സെക്രട്ടറി പൊയിലില്‍ കൃഷണന്‍ ജില്ലാ ട്രഷറര്‍ ടി.കെ.എ അസീസ്. സംസ്ഥാന സമിതി അംഗങ്ങളായ രാജീവന്‍ ചൈത്രം, അബൂ അന്നശ്ശേരി, സിസ്റ്റര്‍ മറില്ല, ടി.കെ.കെ മുഹമ്മദ്, പി. ഗാരി ശങ്കരന്‍, പി.എ അബുല്‍ കലാം ആസാദ്, ലത്തീഫ് ഒളവണ്ണ, വാസന്തി മക്കാട്, പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.