രണ്ട്  മലയാളി എംബിബിഎസ് വിദ്യാർഥികൾ റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചു

രണ്ട് മലയാളി എംബിബിഎസ് വിദ്യാർഥികൾ റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചു

കൊല്ലം: മലയാളികളായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികൾ റഷ്യയിൽ മുങ്ങി മരിച്ചു. സിദ്ധാർഥ കാഷ്യൂ കമ്പനി ഉടമ കൊല്ലം സ്വദേശികളായ സുനിൽ കുമാറിന്റെയും സന്ധ്യ സുനിൽ കുമാറിന്റെയും മകൻ സിദ്ധാർഥ് സുനിൽ (24), മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദക്ഷിൺ വീട്ടിൽ പരേതനായ പ്രബനന്റെയും സി.എ. ഷർലിയുടെയും ഏക മകൾ പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്.

ഇരുവരും റഷ്യയിലെ തടാകത്തിൽ മുങ്ങി മരിക്കുകയായിരുന്നു. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.

കഴിഞ്ഞദിവസം ഫോണിൽ അമ്മയെ വിളിച്ചപ്പോൾ തടാകം കാണാൻ അഞ്ചുപേരടങ്ങുന്ന സംഘത്തോടൊപ്പം പോകുന്നതായി പറഞ്ഞിരുന്നു. തടാകത്തിൽ തെന്നിവീണ പ്രത്യുഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിദ്ധാർത്ഥ് അപകടത്തിൽ പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യർഥിച്ച് അമ്മ ഷർലി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *