മെറിറ്റ് അവാര്‍ഡ് വിതരണവും അനുമോദനവും നടത്തി

മെറിറ്റ് അവാര്‍ഡ് വിതരണവും അനുമോദനവും നടത്തി

മാഹി: പള്ളൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ 1986-87 എസ്.എസ്.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് ദാനവും അനുമോദനവും നടത്തി. പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് നൈനിറ്റാള്‍ സൈനിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ എസ്.നാഗരാജ് ഉദ്ഘാടനം ചെയ്തു. സത്യന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. പൂര്‍വ ഗുരുനാഥന്മാരായ പി.രാമചന്ദ്രന്‍ മാസ്റ്റര്‍, എന്‍.കെ അച്ചുതന്‍ മാസ്റ്റര്‍, എം.സി നാരായണന്‍ മാസ്റ്റര്‍, എം.സി ലക്ഷ്മണന്‍ മാസ്റ്റര്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ.ഷീബ ടീച്ചര്‍, കെ.വി ഹരീന്ദ്രന്‍, എം.സുനില്‍കുമാര്‍, വി.പി പ്രശാന്ത്, കെ.കെ ഷാജ്, ഷാജിഷ്, ഭാഗേഷ് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *