കോഴിക്കോട്: എം.എസ്.എം സംസ്ഥാന സമിതി കോഴിക്കോട് വുഡീസ് ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച മിസ്ബാഹ് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഒന്നാംഘട്ട മത്സരത്തില്‍ ഉന്നതവിജയം നേടിയ മത്സരാര്‍ത്ഥികളാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചത് .
സീനിയര്‍ വിഭാഗത്തില്‍ ഡോ. കദീജ ഹസ്സന്‍ (എറണാകുളം), സൗദ അഷ്റഫ് (കണ്ണൂര്‍), സന ഫാത്തിമ (ചെന്നൈ) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഹിദ ഫഹ്‌മ .എം (മലപ്പുറം ഈസ്റ്റ്), ആമിന ബിന്‍ത് ഷഹബാസ് (കോഴിക്കോട് സൗത്ത്), നസീഹ് പി (മലപ്പുറം വെസ്റ്റ്) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയവര്‍ക്ക് സൗജന്യമായി ഉംറ നിര്‍വഹിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഡോ. ഉസാമ സി.എ, ജുനൈസ് മുണ്ടേരി, ആശിഖ് അസ്ഹരി, ജംഷാദ് എടക്കര എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് എന്‍.എ, ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, അന്‍ഷിദ് നരിക്കുനി, റബീഹ് മാട്ടൂല്‍, ബാദുഷ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.