ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യനാടകങ്ങള്‍ മതിയാവില്ല: തുളസീധരന്‍ പള്ളിക്കല്‍

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യനാടകങ്ങള്‍ മതിയാവില്ല: തുളസീധരന്‍ പള്ളിക്കല്‍

കോഴിക്കോട്: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ഇന്ത്യയില്‍ ബ്രാഹ്‌മണാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണെന്നും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന്റെ ഐക്യനാടകം മതിയാകില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഉയരുന്ന രാമക്ഷേത്രവും സ്വാതന്ത്ര്യ സമര ചരിത്രവും ജനാധിപത്യപാഠങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും പുതിയ ഹിന്ദുത്വ ഇന്ത്യയുടെ രൂപീകരണത്തിലേക്കുള്ള മുന്നേറ്റമാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന കലാപങ്ങളും മണിപ്പൂരിലെ വംശീയ ഉന്മൂലനങ്ങളും സംഘപരിവാരത്തിന്റെ രക്തരൂക്ഷിത കലാപങ്ങളുടെ തുടര്‍ച്ചയാണ്. ക്രൈസ്തവര്‍ക്കും മുസ്ലിംങ്ങള്‍ക്കുമെതിരേയുള്ള ഭരണകൂട നീക്കത്തിനെതിരെ അമേരിക്കയില്‍ പോലും ചോദ്യം ഉയരുന്നത് ലോകം ഇത്തരം നീക്കങ്ങള്‍ സൂക്ഷ്മതയോടെ നോക്കിക്കാണുന്നതിന്റെ ഉദാഹരണമാണ്. പ്രതിപക്ഷം ചില ഗിമ്മിക്കുകള്‍ മാത്രമാണ് കാണിക്കുന്നത്. വിശാല കാഴ്ചപ്പാടോടെ കൃത്യമായ ദീര്‍ഘകാല പദ്ധതികളോടെ സംഘപരിവാര പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനുള്ള ആര്‍ജ്ജവമാണ് പാര്‍ട്ടികള്‍ക്ക് ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്, സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ പാലേരി, മഞ്ജുഷ മാവിലാടം, കെ.ലസിത എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ.ഷെമീര്‍, റഹ്‌മത്ത് നെല്ലുളി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ സലീം, കെ.കെ ഫൗസിയ, പി.വി ജോര്‍ജ്, അഡ്വ. ഇ.കെ മുഹമ്മദലി, ജുഗല്‍പ്രകാശ് എന്നിവര്‍ പ്രമേങ്ങള്‍ അവതരിപ്പിച്ചു. ബാലന്‍ നടുവണ്ണൂര്‍, ജി.സരിത, ഷംസീര്‍ ചോമ്പാല്‍, ടി.പി മുഹമ്മദ് എന്നിവരെ കൂടി ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി നാസര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *