‘പുള്ളിവെരുക് ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു

‘പുള്ളിവെരുക് ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: ഗിരീഷ് പെരുവയല്‍ രചിച്ച് പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘പുള്ളിവെരുക് ‘ കവിതാസമാഹാരം ചലച്ചിത്ര ടെലിസീരിയല്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ പ്രകാശനം ചെയ്തു. ചലച്ചിത്ര ടെലിസീരിയല്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആര്‍.നാഥന്‍ ആദ്യകോപ്പി സ്വീകരിച്ചു.
കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങ് ശത്രുഘ്‌നന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ വിജയന്‍ കോവൂര്‍, ചലച്ചിത്ര കഥാകൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പത്രപ്രവര്‍ത്തകനുമായ റഹിം പൂവാട്ടുപറമ്പ്, എം.പി ബിജു, സി.ഡി കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *