മാഹി: നെഹ്‌റു യുവ കേന്ദ്രയുടെ യുവ ഉത്സവില്‍ ആരോഗ്യ വകുപ്പിന്റെ പ്രദര്‍ശനം പൊതു ജനശ്രദ്ധ പിടിച്ചുപറ്റി. മാഹി സിവില്‍ സ്റ്റേഷനിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗവും, കുടുബക്ഷേമ മാര്‍ഗ്ഗങ്ങള്‍, ഗര്‍ഭകാലവും വിളര്‍ച്ചയും, ജല – ജന്തുജന്യ രോഗങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും മന്ത് -മലമ്പനി എന്നീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, ജീവിത ശൈലി രോഗങ്ങള്‍, വയറിളക്കവും ഒ.ആര്‍എസും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകള്‍, പ്രവര്‍ത്തന മോഡലുകള്‍, നിശ്ചല മോഡലുകള്‍, ശുചിത്വ കാര്യത്തില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട പൊതുകാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ കാര്യങ്ങളായിരുന്നു പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. സൈബുനിസയുടെ നിര്‍ദേശപ്രകാരം മാഹി മേഖല പബ്ബിക്ക് ഹെല്‍ത്ത് പ്രവര്‍ത്തകരാണ് സ്റ്റാള്‍ ഒരുക്കിയത്. പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ബി.ശോഭന, ടെക്‌നിക്കല്‍ അസിസ്റ്റന്റ് മതിയരസന്‍, ലേഡി ഹെല്‍ത്ത് വിസിറ്റര്‍ സലോമി മാത്യു, എ.എന്‍.എമാരായ ലിനറ്റ് ഫെര്‍ണ്ണാണ്ടസ്, സുജാത വി.പി, സി.എച്ച് ബിന്ദു, ലിനി, സിജില മേരി, നിഷിത ടെക്‌നിക്കല്‍ അസിസ്റ്റന്റ് പ്രസീന പി.പി, ഹെല്‍ത്ത് അസിസ്റ്റന്റ് രജുല സി.കെ, ശ്രീജിത കെ, ഇന്‍സ്‌ക്ട് കലക്ടര്‍ കെ. ഹരീന്ദ്രന്‍, ലാബ് അസിസ്റ്റന്റ് വി. പ്രജീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.